ന്യൂഡൽഹി:ആധാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കെ ആധാര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം.കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
17 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഇറക്കിയ വിജ്ഞാപനത്തിനെതിരെ ഉള്ള ഹർജിയിലെ വാദം കേൾക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്. എന്നാൽ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് വരുന്നതിനു മുൻപാണ് നൽകിയതെന്നും നിയമം വന്ന സാഹചര്യത്തില്‍ അതിന് പ്രസക്തിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
Post Your Comments