ശ്രീനഗര്‍: കശ്മീരിന് മാത്രമായി ഫേസ്ബുക്ക് വികസിപ്പിച്ച് സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരൻ. കാഷ്ബുക്ക് എന്നാണ് ഇതിന്റെ പേര്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തായ ഉസൈന്‍ ജാനുമായിചേർന്ന് സെയാൻ ഫേസ്ബുക്ക് വികസിപ്പിച്ചത്.
ആദ്യ ഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണിലാണ് സേവനം ലഭ്യമാകുക. കശ്മീരി ഭാഷയിലും കാഷ്ബുക്കില്‍ ആശയവിനിമയം നടത്താം. കൂടാതെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഫീച്ചറുകളും ഇതിലുണ്ട്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാകണമെന്നാണ് സെയാനിന്റെ ആഗ്രഹം.
Post Your Comments