NewsInternational

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മനി വർഷിച്ച പൊട്ടാത്ത കൂറ്റൻ ബോംബ് കണ്ടെത്തി; ചുറ്റുവട്ടത്തുള്ള ആളുകളെ ഒഴിപ്പിക്കുന്നു

ബിർമിങ്ങാം: ലോകമഹായുദ്ധ കാലത്ത് ജർമനി വർഷിച്ച കൂറ്റൻ ബോംബുകളിലൊന്ന് കണ്ടെത്തി. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽനിന്നാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് അരക്കിലോമീറ്റർ പരിധിയിലുള്ള നൂറുകണക്കിന് വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിച്ചു. എ38-ലൂടെയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിട്ടുണ്ട്. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്.

കൂറ്റൻ സ്‌ഫോടനത്തിന് ശേഷിയുള്ള വസ്തുവാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇത്രയും കാലപ്പഴക്കം ചെന്ന സ്‌ഫോടകവസ്തു ഇനി അപകടകരമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ജീവൻപണയംവെച്ചുമാത്രമേ ബോംബ് നിർവീര്യമാക്കലിന് ശ്രമിക്കാനാവൂ എന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം പ്രദേശത്തുനിന്ന് ഒഴിപ്പിക്കപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button