
ചെന്നൈ : മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടില്‍ റെയ്ഡ്. നുങ്കപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകന്‍ കാര്ത്തി ചിദംബരത്തിന്റെ വീട്ടിലും സി ബി ഐ പരിശോധന.
2008 ല്‍ മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്ബനി വഴിവിട്ട സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ പരിശോധന നടത്തുന്നത്.
എയര്‍സെല്‍ – മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടും ആരോപണം നേരിട്ടിട്ടുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീടുകളില്‍ നേരത്തെയും സി.ബി.ഐ റെയ്ഡുകള്‍ നടത്തിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടം ലഘിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞമാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്‍ത്തി ചിദംബരത്തിന് നോട്ടീസ് നല്‍കിയിരുന്നു.
Post Your Comments