![ramanthaly-biju-killed](/wp-content/uploads/2017/05/ramanthaly-biju-killed.jpg)
കണ്ണൂര്‍•പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വൈ.എഫ്.ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്‍റെ കൊലപാതകമെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായ റിനേഷിനേയും ജ്യോതിഷിനേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രധാനപ്രതി റിനേഷ് കൊലപാതകകേസില്‍ ഉള്‍പ്പെടെ പതിനേഴുകേസുകളിലെ പ്രതിയാണ്.
പ്രതികള്‍ക്കുവേണ്ടി സി.പി.എം അഭിഭാഷക സംഘടനമായ ലോയേഴ്സ് യൂണിയന്‍ സംസ്ഥാനസെക്രട്ടറി വിജയകുമാര്‍ ആണ് കോടതിയില്‍ ഹാജരായത്.
Post Your Comments