ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം നടന്നു. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യയുടെ വാദം അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പാകിസ്താന്‍ വാദിച്ചു. കേസ് ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കേസ് പരിഗണിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും പാകിസ്താന്‍ വാദിച്ചു. പാകിസ്താന് വേണ്ടി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് ഹാജരായത്. ഇന്ത്യക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി.
വാദത്തിനിടെ കുല്‍ഭൂഷന്‍ ജാദവിന്റെ കുറ്റ സമ്മത വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. ഇരു രാജ്യങ്ങള്‍ക്കും 90 മിനിറ്റ് വീതം ആണ് വാദിക്കാന്‍ സമയം നല്‍കിയത്. ഇരു രാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായി. കോടതി വിധി പിന്നീട് പറയും.
പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചു. നീതിന്യായ കോടതി അന്തിമ വിധി വരുന്നതിന് മുമ്പ് പാകിസ്താന്‍ വധശിക്ഷ നടപ്പാക്കിയേക്കുമെന്ന ആശങ്കയും കോടതിയില്‍ ഹരീഷ് സാല്‍വെ പങ്കുവെച്ചു. ഇന്ത്യയുടെ പരാതിയില്‍ താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്യാന്‍ യുഎന്‍ കോടതി നേരത്തെ പാകിസ്താനോട് ഉത്തരവിട്ടിരുന്നു.
Post Your Comments