NewsIndia

ലാലുപ്രസാദ് യാദവ് ആദായ നികുതി വകുപ്പിന്റെ ശക്തമായ നിരീക്ഷണത്തില്‍; വീട്ടിൽ റെയ്‌ഡ്‌

ന്യൂഡൽഹി: 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഡല്‍ഹിയിലെയും, ഗുര്‍ഗോണിലെയും 22 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് ഇന്ന് രാവിലെ റെയ്ഡ് നടത്തി. ലാലുപ്രസാദിനും മക്കള്‍ക്കും ബിനാമി ഇടപാടുകളുണ്ടെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ആദായനികുതിവകുപ്പിന്റെ നടപടി.

യുപിഎ മന്ത്രിസഭയില്‍ റെയില്‍ മന്ത്രിയായിരിക്കുമ്പോൾ ലാലുപ്രസാദ്‌ യാദവ് ഭൂമി ഇടപാട് നടത്തിയെന്നാണ് ആരോപണം. രാജ്യസഭാ എംപിയായ ലാലുവിന്റെ മകള്‍ മിസ ഭാരതി സ്വത്തുക്കളുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button