Latest NewsNewsGulf

എമിറേറ്റ്സ് പൈലറ്റുമാരുടെ ശമ്പളം എത്രയെന്നറിയാമോ?

ദുബായ്•ആരെയും മോഹിപ്പിക്കുന്ന ഒരു ജോലിയാണ് വിമാന പൈലറ്റിന്റേത്. പൊതുവേയുള്ള അംഗീകാരവും ഉയര്‍ന്ന ശമ്പളവുമൊക്കെ ഈ ജോലിയുടെ പ്രത്യേകതകളാണ്. ഒരു പൈലറ്റിന്റെ ശമ്പളം എത്രയാകും? വളരെ ഉയര്‍ന്ന ശമ്പളമാകും ഇവര്‍ക്ക് ലഭിക്കുന്നത് എന്ന് അറിയാമെങ്കിലും ആര്‍ക്കും ഇതെപ്പറ്റി കൃത്യമായ മറുപടിയില്ല. മറുപടി നല്‍കുന്നവരാകട്ടെ  ഊഹക്കണക്കാണ് പറയുക.

എന്നാല്‍ യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് തങ്ങള്‍ പൈലറ്റുമാര്‍ക്ക് നല്‍കുന്ന ശമ്പളം പുറത്തുവിട്ടിരിക്കുകയാണ്. . പുതിയ ഉദ്യോഗസ്​ഥരു​ടെ അപേക്ഷ ക്ഷണിച്ച്​ എമിമേറ്റ്​സ്​ വെബ്​സൈറ്റ്​ ​പ്രസിദ്ധീകരിച്ച വിജ്​ഞാപനത്തിലാണ്​ ഈ വിവരങ്ങളുള്ളത്​.

എമിറേറ്റ്​സ്​ എയർലൈനിൽ എ380 , ബി777 വിമാനങ്ങൾ പറത്തുന്നവർക്ക്​ 58,770 ദിർഹമാണ്​ (ഏകദേശം പത്തു ലക്ഷത്തിലേറെ രൂപ)​പ്രതിമാസ ശമ്പളം. ഒപ്പം ഇൻഷുറൻസ്​ ഉൾപ്പെടെ മറ്റാനുകൂല്യങ്ങളും.ഇത്​ യാ​​​​​ത്രാവിമാന കാപ്​റ്റൻമാരുടെ ശമ്പളമാണ്​. ചരക്കു വിമാനമാണെങ്കിൽ അൽപം കുറയും 47,875 ദിർഹം (8.40 ലക്ഷം രൂപ). ഈ വിമാനങ്ങളിൽ ഫസ്​റ്റ്​ ഒഫീസർമാർക്ക്​ യഥാക്രമം 44,450, 35,925 ദിർഹമാണ്​ ശമ്പളം.

വിമാനക്കമ്പനികള്‍ മാറുന്നതിനനുസരിച്ച് ശമ്പളത്തിലും വ്യത്യാസം വരാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button