ലണ്ടന്‍: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സൈബര്‍ ആക്രമണത്തിന്റെ പിന്നില്‍ ഉത്തരകൊറിയയെന്ന് സംശയം. കേരളം ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ടെക്കിയാണ്.
ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍. വാനാക്രൈ വൈറസിന്റെ പതിപ്പിന് പിന്നില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍ സംഘമായ ലാസറസ് ഗ്രൂപ്പാണെന്ന് റഷ്യയിലെ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈ ചൂണ്ടിക്കാണിക്കുന്നു.
ഗൂഗിളിലെ ജീവനക്കാരനും ഇന്ത്യന്‍ വംശജനുമായ നീല്‍ മേത്തയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തിയ വൈറസ് കോഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments