Latest NewsKeralaNattuvarthaNews

വീട്ടിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു, റീത്തു വച്ചു

പ്രമോദ് കാരയ്ക്കാട്
കൊയിലാണ്ടി: ബി.ജെ.പി. പ്രവർത്തകൻ ചേലിയ നെച്ചിക്കാട്ട്കണ്ടി ശ്രീജിത്തിന്റെ ബൈക്ക് കത്തിച്ചു. വീട്ടിൽ നിർത്തിയിട്ട ബൈക്ക് റോഡിലേക്ക് കൊണ്ടുപോയാണ് കത്തിച്ചത്. വീടിന് സമീപം റീത്ത് വെക്കുകയും ചെയ്തു. കൊയിലാണ്ടി പോലീസ്, വിരലടയാളവിദ്ഗ്ധർ, ഡോഗ്സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഇതിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഈ പ്രദേശത്ത് ബി.ജെ.പി.യുടെ കൊടി നശിപ്പിക്കുകയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തതായി നേതാക്കൾ കുറ്റപ്പെടുത്തി. പോലീസ് അക്രമികളെ അറസ്റ്റ്ചെയ്ത് സമാധാനം ഉറപ്പുവരുത്തണമെന്ന് ബി.ജെ.പി. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കളായ വി. സത്യൻ, വി.കെ. ഉണ്ണികൃഷ്ണൻ, ഗീതേഷ്കുമാർ, എന്നിവർ സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടി പ്രിൻസിപ്പൽ എസ്.ഐ. സി.കെ. ശശിധരനും എസ്.ഐ. പി.പി. രാജനും കേസന്വേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button