Latest NewsNewsIndia

മൂന്ന് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരില്‍ ജനങ്ങള്‍ എത്രത്തോളം സന്തുഷ്ടരാണ്? പുതിയ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി• ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ചൊവ്വാഴ്ച മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ കാലയളവില്‍ മോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നോ? രാജ്യത്തെ 61% ജനങ്ങള്‍ മോദി സര്‍ക്കാര്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നതായോ, അത് പിന്നിട്ടതായോ അഭിപ്രായപ്പെടുന്നതായാണ് ഏറ്റവും പുതിയ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.  59% പേര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുന്നതായി അഭിപ്രായപ്പെടുന്നതായും ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പറയുന്നു.

ടയര്‍ ഒന്ന്, ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും 200 ലേറെ സ്ഥലങ്ങളില്‍ നിന്നും 200,000 ത്തിലേറെ പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

അതേസമയം, മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തരായവരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധനവ് ഉണ്ടായതായും സര്‍വേ പറയുന്നു.

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍

•61 ശതമാനം പേര്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, സര്‍ക്കാര്‍ തങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നതായി അഭിപ്രായപ്പെടുന്നു.

•കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, സര്‍ക്കാര്‍ തങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറം കടന്നതായി 17 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

•44 ശതമാനത്തോളം പേര്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചതായി അഭിപ്രായപ്പെട്ടു.

•39 ശതമാനം പേര്‍, നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷതിലും വളരെ താഴെയാണെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button