വാഷിംഗ് ടൺ: ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് പൊങ്കാലയിട്ട് അദ്ദേഹത്തിൻറെ വിമർശകർ. എന്തോ എഴുതാൻ വന്നതോ അതോ അബദ്ധത്തിൽ സംഭവിച്ചതോ എന്നറിയില്ല, ട്രംപിന്റെ ട്വീറ്റ് വി ( WE ) എന്ന് മാത്രമാണ്.എന്തെങ്കിലും കിട്ടാൻ നോക്കിയിരുന്നവർക്ക് ചാകരയായിരുന്നു ആ ട്വീറ്റ്.
കമന്റുകളുടെ പ്രവാഹമായി പിന്നീട്. പലരും തങ്ങൾക്കിഷ്ടമുള്ള തരത്തിൽ വി അങ്ങ് പൂരിപ്പിച്ചാണ് കമന്റ് ഇട്ടത്. ഹിലാരിയുടെ സഹായി #WE എന്ന് ഹാഷ്ടാഗ് പോലും തുടങ്ങി.ട്രംപും പുട്ടിനും കുതിരസവാരി ചെയ്യുന്ന ചിത്രമുണ്ടാക്കി വി എന്ന് പോസ്റ്റ് ചെയ്തു ചിലർ പരിഹസിച്ചു.
Post Your Comments