ടെഹ്‌റാന്‍: 5.7 തീവ്രതയിലുള്ള ഭൂചലനത്തില്‍ ഇറാനില്‍ രണ്ട് മരണം. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. അതിര്‍ത്തിയായ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രഭവകേന്ദ്രമായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 5ന് ബോജ്‌നര്‍ഡന് തെക്ക്പടിഞ്ഞാറുള്ള ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മസ്ഹാദില്‍ 6.1 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 2003ലാണ് ഇറാനെ തകര്‍ത്തെറിഞ്ഞ ഭൂചലനമുണ്ടായത്. കെര്‍മാന് തെക്ക്പടിഞ്ഞാറന്‍ പ്രവശ്യയായ ബാം നഗരത്തെ നിലംപരിശാക്കിയ ഭൂകമ്പത്തില്‍ അന്ന് 31,000 പേരാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ കോറസാന്‍ പ്രവശ്യയിലുള്ള ബോജനര്‍ഡ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ 54കാരിയായ വയോധികയും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. 370 ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ 40%ത്തിലധികം വീടുകളും ഭൂകമ്പത്തില്‍ തകര്‍ന്നു. തുര്‍ക്‌മെനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 50 കി.മീ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 12 കി.മീ വ്യാപ്തിയില്‍ ഭൂകമ്പത്തിന്റെ ശക്തി അനുഭവപ്പെട്ടു.
Post Your Comments