അമരാവതി: പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ കൂടി അസാധുവാക്കണമെന്ന ആവശ്യവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. പഴയ നോട്ടുകള്‍ നീക്കി പുതിയ നോട്ടുകള്‍ ഇറക്കിയപ്പോഴും ഹവാല തട്ടിപ്പിന് ഒരു കുറവും ഉണ്ടാകുന്നില്ല.
ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നും വന്‍ ഹവാല സംഘത്തെ പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. ഡിജിറ്റല്‍ പണമിടപാട് രംഗം രാജ്യത്ത് വളര്‍ച്ച പ്രാപിക്കാന്‍ ശേഷിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കൂടി പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ 1,600 കോടി രൂപയുടെ ഹവാല ഇടപാടാണ് ആന്ധ്രയില്‍ നിന്നും പോലീസ് പിടികൂടയത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായ നിലനിര്‍ത്തണമെങ്കില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു.
Post Your Comments