Latest NewsIndiaNewsTechnology

റാൻസംവെയർ വൈറസ് ഇന്ത്യയിലും

ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചുവെന്ന് വെളിപ്പെടുത്തൽ. ആന്ധ്രാപ്രദേശ് പോലീസിന്റെ 100 കംപ്യൂട്ടറുകളിൽ റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ, അർജന്റീന, യുക്രെയ്ൻ, തായ്‍വാൻ തുടങ്ങിയ 99 തോളം രാജ്യങ്ങളിലെ 45,000 കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും വൈറസ് ആക്രമണം.

ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഡയറക്ടർ ജനറൽ ഗുൽഷാൻ റായ് ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ആന്ധ്രാ പൊലീസിന്റെ കംപ്യൂട്ടറുകളിൽ റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായതിനെ തുടർന്ന് അടിയന്തര യോഗം വിളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം ബാധിച്ചിട്ടുള്ളത്. ആക്രമണം നടത്തിയശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്നതാണ് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം. 19,000 മുതൽ 38,000 രൂപ വരെയാണ് അക്രമികൾ ചോദിക്കുന്നത്. ഈ പണം അടച്ചാൽ മാത്രമേ കംപ്യൂട്ടറിൽ പുനഃപ്രവേശനം സാധ്യമാകൂ. ഡിജിറ്റൽ പണമായ ബിറ്റ്കോയിനാണ് മോചനദ്രവ്യമായി നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button