ലണ്ടൻ: ലോകത്ത മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണം നാളെ വീണ്ടും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ച മാല്‍വെയര്‍ടെക് എന്ന ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇതുവരെ ഉണ്ടായ ആക്രമണങ്ങളെ ഒരു പരിധിവരെ ചെറുക്കാനായി. എന്നാല്‍ നാളെ ഇത്തരത്തില്‍ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇത് ചിലപ്പോള്‍ നിയന്ത്രണാതീതമാകുമെന്നുമാണ് മുന്നറിയിപ്പ്.
നേരത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആക്രമണം നേരിട്ടിരുന്നു. മാല്‍വേര്‍ പ്രോഗ്രാംവഴി കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഇവ തിരികെ ലഭിക്കാനായി പണം ആവശ്യപ്പെടുകയാണ് രീതി. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്വീഡന്‍ അടക്കമുള്ള വന്‍കിട രാജ്യങ്ങളില്‍പ്പോലും ആക്രമണമുണ്ടായി. പല ഒദ്യോഗിക സൈറ്റുകളെയും മാല്‍വേര്‍ ബാധിച്ചു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102 കമ്പ്യൂട്ടറുകളിലാണ് റാന്‍സംവേര്‍ പ്രവേശിച്ചത്.
വാനാക്രൈ എന്ന റാന്‍സംവേര്‍ 24 മണിക്കൂറിനുള്ളിലാണ് ലോകമൊട്ടാകെയുള്ള ഒരുലക്ഷം കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തിയത്. മൈക്രോസോഫ്റ്റിലെ ചില പഴുതുകളിലൂടെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സില്‍നിന്ന് തട്ടിയെടുത്ത ടൂള്‍സ് വഴിയാണ് ഇവര്‍ കമ്പ്യൂട്ടറുകളില്‍ പ്രവേശിക്കുന്നത്. വീണടും ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്കരാജ്യങ്ങളും സൈബര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments