NewsGulf

വിസ അപേക്ഷകള്‍ക്കായി പുതിയ കേന്ദ്രങ്ങള്‍ തുറന്ന് ദുബായ്

ദുബായ്: ദുബായിൽ വിസ അപേക്ഷകൾക്കായി പുതിയ കേന്ദ്രങ്ങൾ തുറക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ദുബായ് എമിഗ്രേഷന്‍) സേവന വിഭാഗമായ അമര്‍ സര്‍വ്വീസിന്റെ ബിസിനസ് സെന്റെര്‍ വഴിയാണ്. ഇത് മൂലം ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ വിസ അപേക്ഷകള്‍ ടൈപ്പിങ് സെന്ററുകള്‍ വഴി അപേക്ഷിക്കാന്‍ കഴിയില്ല. സേവനം പൂര്‍ണമായും അമര്‍ ബിസിനസ് സെന്റര്‍ വഴി മാത്രമാണ് നൽകുക. ആദ്യഘട്ടമായി 25 കേന്ദ്രങ്ങൾ ഉടനെ തുറക്കും.

സര്‍ക്കാരിന്റെ മറ്റ് സേവനങ്ങളും ഇവിടെ ലഭ്യമാവും. ഒരു ദിവസം രണ്ടായിരം പേര്‍ക്കെങ്കിലും സേവനം നല്‍കാനുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. ആവശ്യമായ എല്ലാ സേവനങ്ങളും ഒരുസ്ഥലത്തുതന്നെ ലഭ്യമാക്കുകയും അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button