ഷിക്കാഗോ: ഫേസ്‌ബുക്ക് ഗ്രൂപ് അഡ്മിന്മാർക്കു ആശ്വാസമായി പുതിയ സംവിധാനം.ഗ്രൂപ്പുകളിൽ ചേരുന്നവരോട് മൂന്നു ചോദ്യങ്ങൾ ചോദിക്കാം. 250 വാക്കുകളിൽ കുറയാതെ ഉത്തരം നൽകേണ്ടി വരും.പ്രത്യേക ഉദ്ദേശത്തോടെ ഉണ്ടാക്കിയ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ഇത്തരം സംവിധാനം ഉപയോഗിക്കാവുന്നതാണ്. എന്ത് ചോദ്യം ചോദിക്കണം എന്ന് അഡ്മിന് തീരുമാനിക്കാം.
അപേക്ഷകന് ജോയിൻ ഓപ്ഷൻ ചെയ്യുമ്പോൾ ചോദ്യാവലി തെളിയും ഇതോടൊപ്പം ഗ്രൂപ്പിൽ ചേരാൻ ക്ഷണിച്ചയാൾക്ക് നോട്ടിഫിക്കേഷൻ കിട്ടും. അഡ്മിൻ ഉത്തരം നോക്കുന്നതുവരെ അംഗത്തിന് ഉത്തരം തിരുത്താനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.അഡ്മിൻ നോക്കി കഴിഞ്ഞാൽ ഗ്രൂപ്പിന്റെ പൂർണ്ണ നിയന്ത്രണം അഡ്മിന്റെ കൈയിൽ മാത്രമാകും. ഈ വരുന്ന ജൂണിൽ ഫേസ് ബുക്ക് അഡ്മിൻ മാരുടെ ഒരു യോഗം ഷിക്കാഗോയിൽ വെച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments