Latest NewsNewsIndia

രണ്ടാനച്ഛന്റെ പീഡനം; പത്തുവയസുകാരി ഗര്‍ഭിണിയായി

റോഹ്ത്തക് : പീഡനത്തിനിരയായ പത്തുവയസ്സുകാരി ഗര്‍ഭിണിയായി. ഹരിയാനയിലെ റോഹ്ത്തക്കിലാണ് സംഭവം. കഴിഞ്ഞദിവസം വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയശേഷം ക്രൂരമായി പീഡിപ്പിച്ച് കല്ലിനിടിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് റോഹ്ത്തക്കില്‍ നിന്ന് രണ്ടാനച്ഛന്റെ പീഡനവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. പത്തുവയസുകാരി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ടാനച്ഛനാണ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button