കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനവുമായി ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി. ഒട്ടേറെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെക്കുറിച്ചാണ് സഞ്ജീവ റെഡ്ഡി പറയുന്നത്.
പാര്‍ട്ടിക്ക് ഉണ്ടാകുന്ന പരാജയങ്ങളില്‍ സോണിയയ്ക്കും പങ്കുണ്ടെന്നാണ് സഞ്ജീവ റെഡ്ഡി പറയുന്നത്. പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ നേട്ടങ്ങള്‍ മാത്രമല്ല കോട്ടങ്ങളും സോണിയ ഏറ്റെടുക്കണം. ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ ആവശ്യമായ രാഷ്ട്രീയ നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പൂര്‍ണമായും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണം. ഉപാധ്യക്ഷന്‍ എന്ന നിലയില്‍ പരിമിതികളുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ കോട്ടങ്ങളില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലന്നും സഞ്ജീവ റെഡ്ഡി പറയുന്നു.
Post Your Comments