Latest NewsNewsIndia

രാജ്യത്ത് കുട്ടികളുടെ പോൺ വീഡിയോകൾ തടയാൻ കേന്ദ്ര സർക്കാർ ഉത്തരവ്

ന്യൂഡല്‍ഹി:  രാജ്യത്തെ സോഷ്യല്‍ മീഡിയകളിലെയും വെബ് സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ കേന്ദ്രസർക്കാർ ഉത്തരവ്.കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാ ആണ് ഇത്  സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ അശ്‌ളീല വീഡിയോകൾ പ്രദർശിപ്പിക്കുന്ന പോൺ സൈറ്റുകൾ എല്ലാം ബ്ലോക്ക് ചെയ്യും. ജൂലൈ 31 മുതൽ ആണ് തടയുന്നത്.

ഇതിനായി ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്റെ സഹായം തേടിയിട്ടുണ്ട്.കൂടാതെ ടെലികോം സേവനദാതാക്കളും സോഷ്യല്‍മീഡിയ വെബ്സൈറ്റുകളും സെര്‍ച്ച് എന്‍ജിനുകളും സര്‍ക്കാരുമായി സഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ സംയുക്തമായ നീക്കത്തിലൂടെയാണ് കുട്ടികളുടെ പോൺ സൈറ്റുകൾ നിരോധിക്കുന്നത്.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ നീക്കം. ഇത്തരം വീഡിയോകൾ ഏറ്റവും കൂടുതൽ കാണുന്നത് ഇന്ത്യക്കാരാണെന്നതാണ് ഞെട്ടിക്കുന്ന കണക്ക്.ഐടി, നിയമം, ടെലികോം, സ്ത്രീ-കുട്ടികളുടെ ക്ഷേമം തുടങ്ങി മന്ത്രാലയങ്ങള്‍ തുടങ്ങി കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് ഈ ദൗത്യം നടത്താൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button