KeralaNews

നികുതിവെട്ടിപ്പുകാർക്ക് പേടിസ്വപ്‌നമായ എസ്ഐയെ രാഷ്ട്രീയ കൊള്ളക്കാർക്ക് വേണ്ടി സർക്കാർ സ്ഥലം മാറ്റി

പാലക്കാട്: സംസ്ഥാനത്തെ അതിർത്തി പൊലീസ് സ്റ്റേഷനായ കൊഴിഞ്ഞാമ്പാറയിൽ രണ്ടാഴ്ച കൊണ്ടു 10 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി ലഭിക്കുകയും ചെയ്ത എസ്ഐയെ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിൽ സർവീസിന്റെ ഭാഗമായുള്ള പരിശീലനത്തിലായിരിക്കെ കൊഴിഞ്ഞാമ്പാറ എസ്ഐ എസ്. സജി കുമാറിനെ പാലക്കാട് ടൗൺ സൗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

നികുതി വെട്ടിച്ചു മൂന്നു ലക്ഷം രൂപയുടെ ഇറച്ചിക്കോഴി കടത്തിയ വാഹനം ചുമതലയേറ്റ മൂന്നാം ദിവസം ഇദ്ദേഹവും സംഘവും പിന്തുടർന്ന് പിടികൂടിയിരുന്നു. 15 ദിവസം കൊണ്ട് 10 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പു പിടിച്ചതിനു പുറമെ ഇരുപതോളം വാഹനങ്ങളും ഇദ്ദേഹം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കടത്ത് നടത്തുന്ന സംഘങ്ങളുടെ സമ്മർദ്ദത്തോടെ ഭരണകക്ഷി നേതാക്കളാണ് സ്ഥലം മാറ്റിയതെന്ന് ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button