യുവതിയെ ലൈംഗികമായി അപമാനിച്ച ടാക്‌സി ഡ്രൈവര്‍ ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു. 43 വയസ്സുകാരനായ പാകിസ്ഥാനി ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാല്‍ ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് നാടു കടത്താനും കോടതി ഉത്തരവിട്ടു. മുന്‍സീറ്റില്‍ ഇരുന്ന യുവതിയുടെ ശരീരത്തില്‍ ലൈംഗകമായി സ്പര്‍ശിച്ച ഡ്രൈവര്‍ തിരിച്ചും ഇത്തരത്തില്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3നാണ് സംഭവം നടന്നത്. അന്ന് 29 വയസ്സായ യുവതി ജോലിക്കായി ദുബായില്‍ എത്തിയതായിരുന്നു. സ്‌പോണ്‍സറുടെ ആവശ്യപ്രകാരമാണ് യുവതി ടാക്‌സിയില്‍ കയറി പോയത്. അടുത്തുള്ള മാളില്‍ ഇറക്കാനായിരുന്നു ടാക്‌സി ഡ്രൈവറോട് പറഞ്ഞത്. എന്നാല്‍ ടാക്‌സിയില്‍ കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. യുവതിയോട് അപമര്യാദയായി പെരുമാറിയ കാര്യം റിപ്പോര്‍ട്ട് ചെയ്യുമെന്ന് സ്‌പോണ്‍സര്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും ഇക്കാര്യം ഡ്രൈവര്‍ അവഗണിച്ചെന്ന് സ്‌പോണ്‍സര്‍ കോടതിയില്‍ വ്യക്തമാക്കി.
Post Your Comments