KeralaNews

ഫു​ട്ബോ​ള്‍ താ​രം സി.​കെ. വി​നീ​തി​നെ ജോ​ലി​യി​ല്‍​ നി​ന്നും പു​റ​ത്താ​ക്കു​ന്നു

തിരുവനന്തപുരം: ദേശീയ ഫു​ട്ബോ​ള്‍ താ​രം സി.​കെ. വി​നീ​തി​നെ ജോലിയിൽ നിന്നും പുറത്താക്കുന്നു. മ​തി​യാ​യ ഹാ​ജ​രി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ (ഏ​ജീ​സ്) ജോ​ലി​യി​ല്‍​ നിന്നുമാണ് പുറത്താക്കുന്നത്. സ്പോ​ര്‍​ട്സ് ക്വാ​ട്ട​യി​ലാ​ണ് ഓഡിറ്റര്‍ തസ്തികയില്‍ വിനീതിന് ജോ​ലി ലഭിച്ചത്.

എന്നാൽ ഫു​ട്ബോ​ള്‍ ക​ളി​ അ​വ​സാ​നി​പ്പി​ച്ച്‌ ജോ​ലിക്ക് ഹാജരാകാന്‍ ത​യാ​റ​ല്ലെ​ന്ന് വി​നീ​ത് വ്യക്തമാക്കി. സ്പോ​ര്‍​ട്സ് ക്വാ​ട്ട​യി​ല്‍ ജോ​ലി​ക്കു ക​യ​റി​യ ത​ന്നോ​ട്, ക​ളി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ന്യായമുണ്ടോയെന്നും വിനീത് ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായ മത്സരങ്ങള്‍ വന്നതുകൊണ്ടാണ് ഹാജര്‍ നഷ്ടമായതെന്നും വിനീത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button