തൃശൂർ : കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ വധിക്കാൻ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ അഞ്ചംഗ ഗുണ്ടാസംഘം ഷാഡോ പോലീസിന്റെ പിടിയിലായി. കാളത്തോട് മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വില്പന പതിവാക്കിയതിനെ ചോദ്യം ചെയ്ത ഷാഹിൻ എന്ന യുവാവിനെ വധിക്കാൻ ഇവർ പദ്ധതിയിടുകയായിരുന്നു.
കഴിഞ്ഞ ആറാം തീയതി രാത്രി ഇവർ ഷാഹിന്റെ വീടിനു ബോംബെറിയാനായി വന്ന് ഇരുട്ടിൽ വീട് മാറിപ്പോയതിനെ തുടർന്ന് അയൽവാസിയായ പിലാക്കൽ അബ്ദുൽ ഖാദറിന്റെ വീട്ടിലേക്ക് ബോംബെറിയുകയായിരുന്നു.വീടിന്റെ മുൻവാതിൽ പൂർണമായി തകർന്നു. വീട് തെറ്റിയെന്നു മനസിലായതോടെ സംഘം ഓടിരക്ഷപ്പെട്ടു.എന്നാൽ ബോംബെറിഞ്ഞ ഷഫീക്കിനെ പരിസരവാസികൾ തിരിച്ചറിഞ്ഞു.
തുടർന്നാണ് ഇന്നലെ ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ചേക്കുവീട്ടിൽ ഷഫീഖ് (22), അഞ്ചേരി താഴത്ത് അഖിൽ (19), മനക്കൊടി പള്ളിമാക്കൽ രോഹിത് (20), മനക്കൊടി കരയക്കാട്ടിൽ കിരൺ (19) എന്നിവരാണ് അറസ്റ്റിലായത്.കഞ്ചാവും വട്ടുഗുളികകളും വിദ്യാർഥികൾക്ക് എത്തിച്ചുകൊടുക്കുകയാണ് ഈ സംഘത്തിന്റെ പ്രധാന തൊഴിൽ.
Post Your Comments