ബി.ജെ.പി യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസ് തുറന്നെഴുതുന്നു.
കേരളത്തിൽ ക്രിസ്ത്യൻ സഭകൾ വലിയ രീതിയിൽ ആശയ പ്രതിസന്ധിയും, നേതൃത്വ പ്രതിസന്ധിയും നേരിടുന്നു എന്നത് പച്ചയായ യാഥാർഥ്യം. ഹൈന്ദവ സംഘടനകൾക്കും, മുസ്ലീം സംഘടനകൾക്കും കേരളത്തിൽ സംഘടനാ തലത്തിൽ കരുത്തൻമാരായ നേതാക്കൻമാരുള്ളതുകൊണ്ടും, ആവശ്യമായ സമയങ്ങളിൽ സമുദായതലത്തിലും, സംഘടനാ തലത്തിലും തിരുത്തലുകൾ നടത്തി അവരുടെ വിഭാഗങ്ങളെ ശക്തമായി തന്നെ മുന്നോട്ടു നയിക്കുന്നു. ശ്രീ വെള്ളാപ്പള്ളി നടേശനും, ശ്രീ സുകുമാരൻ നായരും, ശ്രീ കാന്തപുരം ഉസ്താദും, ശ്രീമാൻ ഹൈദരലി തങ്ങളും, പാണക്കാട്ടെ തങ്ങൾ കുടുംബവുമൊക്കെ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്.
ഇവരുടെയെല്ലാം കീഴിൽ സംഘടനകൾ ശക്തമായി മുന്നോട്ടു പോകുന്നു. ഇവിടെയാണ് നിലവിലെ കൃസ്ത്യൻ സമുദായ അവസ്ഥയിലേക്ക് വിരൽ ചൂണ്ടപ്പെടുന്നത്. കേരളത്തിലെ പ്രധാന സഭകളായിയുള്ളത് റോമൻ കത്തോലിക്ക, മലങ്കര കത്തോലിക്ക, ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ്മ, പെന്തക്കോസ്ത് ,പ്രൊട്ടസ്റ്റന്റ് എന്നീ സഭകളാണ്. ഇവയ്ക്ക് പൊതുവായൊരു നേതാവോ, നേതൃത്വമോ ഇല്ല. ഇതിനു പിന്നിലെ ഏറ്റവും അപകടകരമായ രീതിയിൽ പ്രവർത്തിയ്ക്കുന്നത് ഈ സഭകൾക്കുള്ളിലൂടെ വളർന്ന് ഉപഗ്രൂപ്പുകളുണ്ടാക്കി, ആ ഗ്രൂപ്പുകൾ സഭയ്ക്ക് പുറത്തു പോയി ഒന്നോ രണ്ടോ വ്യക്തികൾ നേതൃത്വം നല്കുന്ന സ്വതന്ത്ര്യ സംഘടനയായി പ്രവർത്തിക്കുന്നു. ഇത്തരത്തിൽ വ്യക്തി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന നൂറു കണക്കിന് സംഘടനകൾ കേരളത്തിലെ കൃസ്ത്യാനികളുടെ ഇടയിലുണ്ട്. ഇതിനു നേതൃത്വം നലകുന്ന വ്യക്തികളുടെ മിക്കവരുടേയും ഭൂതകാലം ക്രിമിനൽ പശ്ചാത്തലം മുള്ളതാണെന്ന് നിസ്സംശയം പറയാം.
യാഥാസ്ഥിതികമായ ആശയങ്ങളിലൂടെയും, അത്ഭുത രോഗശാന്തിയുടെ പേരിലും മേഗാ ഷോ നടത്തി ആളുകളെ ആകർഷിക്കുന്നു . കരിസ്മാറ്റിക്ക് ധ്യാനങ്ങളും, സ്വർഗ്ഗീയ വിരുന്നുകളും ഇവർ നടത്താറുണ്ട്. ഇതിലൂടെയെല്ലാം ആയിരകണക്കിന് ആളുകൾ ഇവരുടെ പരിപാടികളിലെത്തിച്ചേരുന്നു. വളരെ പ്രാകൃതമായ ആശയങ്ങളിലൂടെയാണ് ആളുകളെ ആകർഷിക്കുന്നത്. ഇതലെ പൊള്ളത്തരങ്ങളും, കള്ളത്തരങ്ങളും മുൻപേ നാം ഏവരും വായിച്ചറിഞ്ഞവരാണ്. ഇതിന്റെ നടത്തിപ്പുകാർ വിദേശത്തു നിന്നും, സ്വദേശത്തു നിന്നും ധാരളം പണം സംബാദിക്കുന്നു. ഇത്തരം സംഘടനകൾക്കിന്ന് കോടികളുടെ ആസ്ഥിയും, വൻകിട സ്ഥാപനങ്ങളുമുണ്ട്. അതിന്റെ തലപ്പത്തുളളവർ അത്യാഡംബര ജീവിതം നയിക്കുന്നു. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാഷ്ട്രീയ, പോലീസ്, ഉദ്യോഗസ്ഥ തലത്തിലുള്ള വൻ സ്വാധീനങ്ങൾ അവർ നേടിയെടുക്കുന്നു. ഇവർക്ക് സ്വന്തമായി ഗുണ്ടാ സേനകളും മുണ്ട്.
പുരാതന ക്രൈസ്ത സഭകളിൽ നിന്ന് ധാരാളമാളുകൾ ഇന്ന് ഇവരുടെ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്. സഭയുടെ രഹസ്യമായും, പരസ്യമായുമുള്ള വിലക്കുകളെ മറികടന്നുകൊണ്ടാണ് ഇത്തരത്തിലുള്ള ഒഴുക്ക് നടക്കുന്നത്. ചില പ്രദേശങ്ങളിൽ നിന്ന് പുരാതന സഭകളെ തുടച്ചു നീക്കി കൊണ്ടാണ് ഇത്തരം സഭകൾ പ്രവർത്തിക്കുന്നത്. അതിനാൽ സഭകൾ ഇത്തരം സംഘടകളോട് പരസ്യമായൊരു നിലപാടെടുക്കുവാൻ ഭയക്കുന്നു. സഭകളെ സാമ്പത്തികമായി സഹായിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇത്തരം ഗ്രൂപ്പുക്കാരുടെ സ്വാധീന വലയത്തിലാണ്. ഇത്തരം ഗ്രൂപ്പുകൾ ആത്മീയതയുടെ മറവിൽ പലതരത്തിലുളള ദുരൂഹ പ്രവർത്തനങ്ങളും നടത്തുന്നു, അതിന്റെ നേർക്കാഴ്ചകൾ ഇടുക്കി, മൂന്നാർ കുരിശു നടലിൽ ലോകം വിലയിരുത്തുന്നു.
വിദേശ രാജ്യങ്ങളിലേക്കടക്കം മനുഷ്യക്കടത്തും, സെക്സ് റാക്കറ്റും, ലൈംഗിക ചൂഷണങ്ങളും, സാമ്പത്തിക ക്രമക്കേടുകളും നടത്തുന്നു. കേരളത്തിലെ കൃസ്തീയ സഭാ നേതൃത്വം ഇത്തരത്തിലുള്ള ഗ്രൂപ്പുകൾക്കെതിരെ മൗനം വെടിഞ്ഞ് അവരുടെ ചെയ്തികളെ തുറന്നെതിർത്തുകൊണ്ട് ഇത്തരം സംഘടനകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും, അവരുടെ സ്വാധീന വലയത്തിൽപ്പെട്ട വിശ്വാസികളെ തിരിച്ചുകൊണ്ട് വന്ന്,
ക്രിസ്തുവിന്റെ പേരിനെ കളങ്കപ്പെടുത്തുന്ന നാളെയുടെ സാമൂഹിക വിപത്തായി മാറാവുന്ന ഈ സംഘടനകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം കേരളത്തിലെ ക്രൈസ്തവ സഭകളെല്ലാ ഇവരുടെ സ്വാധീനത്തിൽപ്പെട്ട് അന്ത്യ ക്രിസ്തു വിന്റെ സഭകളാകുന്ന കാലം വിദൂരമല്ല.
Post Your Comments