ഫ്രാൻസ്: ഐശ്വരാ റായ് 15 വർഷങ്ങൾക്കു ശേഷം വീണ്ടും കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ദേവ്ദാസിലെ പാറോയെ അനശ്വരമാക്കിയാണ് ഐശ്വര്യ 2002-ല്‍ ആദ്യമായി കാൻ ഫെസ്റ്റിവലിൽ എത്തിയത്. ഇപ്പോൾ അതിന്റെ എഴുപതാം എഡിഷനിൽ അതെ സിനിമയുമായി ഐശ്വര്യ വീണ്ടും എത്തുന്നു.
ലോറിയൽ പാരീസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കൂടിയാണ് ഐശ്വര്യ കാനിൽ എത്തുന്നത്.അഭിനേതാവായി മാത്രമല്ല, ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി കൂടിയാണ് ഞാൻ കാനിലെത്തുന്നത്.ദേവദാസിലൂടെ വളരെ ആഴത്തിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്,ഇത് വളരെ വിലപ്പെട്ടതാണ് എന്ന് ഐശ്വര്യ പ്രതികരിച്ചു.
ഷാരുഖ് ഖാനും മാധുരി ദീക്ഷിത്തും ഐശ്വര്യാ റായിയും മത്സരിച്ചഭിനയിച്ച സിനിമയാണ് ദേവദാസ്.സഞ്ജയ് ലീലാ ബൻസാലിയാണ് ചിത്രത്തിൻറെ സംവിധായകൻ. മെയ് 17 മുതൽ 28 വരെയാണ് കാൻ ചലച്ചിത്ര മേള.മെയ് 20 നാണു ലോറിയൽ പാരീസ് ഓപ്പൺ എയർ സിനിമയിൽ ദേവദാസ് വീണ്ടും പ്രദർശിപ്പിക്കുന്നത്.
Post Your Comments