തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് പ്രശസ്ത താരം മഞ്ജുവാര്യര്‍. 23 ഭിന്നലിംഗക്കാര്‍ക്കാണ് മെട്രോയില്‍ ജോലി നല്‍കിയത്. ഈ തീരുമാനം ചരിത്രപരമെന്നാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അടുത്ത കാലം വരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍. പക്ഷേ ആ മനോഭാവത്തിനൊരു തിരുത്ത് വന്നു തുടങ്ങിയിട്ടുണ്ട്. പല മേഖലയിലും ഇവര്‍ എത്തികഴിഞ്ഞു.
തല കുനിക്കാതെ ആത്മവിശ്വാസത്തോടെ സമൂഹത്തെ അഭിമുഖീകരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും അവര്‍ക്കു പിന്തുണയുമായി സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ അണിനിരന്നവരുമാണ് ആ മാറ്റത്തിന് പിന്നിലെന്നും താരം കുറിച്ചു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
Post Your Comments