
ന്യൂഡൽഹി: മുന്‍ മാധ്യമ പ്രവര്‍ത്തകനും ആംആദ്മി പാര്‍ട്ടി നേതാവുമായ ആശിഷ് ഖേതനെതിരെ വധഭീഷണി. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആശിഷ് ഖേതന് ആവശ്യപ്പെട്ടു. ഓഫീസിലേക്കാണ് സന്ദേശം വന്നതെന്നും സ്വാധി പ്രഖ്യയുടെ അനുയായികളാണെന്ന് പരിചയപ്പെടുത്തിയെന്നും ആശിഷ് ഖേതൻ വ്യക്തമാക്കി.
നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി എന്നിവര്‍ക്ക് സംഭവിച്ചതു പോലെ സംഭവിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനിയും ഇത് പോലെ പ്രവര്‍ത്തിച്ചാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് വളരെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും രാജ്നാഥ് സിംഗ് ഇക്കാര്യത്തില്‍ വേണ്ട നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
Post Your Comments