Latest NewsIndia

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സംഘടനവിട്ടു!

കശ്മീര്‍: ഭീകര സംഘടനയുടെ തലവന്‍ സക്കീര്‍ മൂസ സംഘടനവിട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായിരുന്നു സക്കീര്‍ മൂസ. ഹുറിയത്ത് നേതാക്കളുടെ തലവെമെന്ന പ്രസ്താവനയ്ക്ക് സ്വന്തം സംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സംഘടന വിടാന്‍ തീരുമാനിച്ചത്.

സോഷ്യല്‍മീഡിയയിലൂടെയാണ് തലവെട്ടുവെന്ന് ഇയാള്‍ പറഞ്ഞത്. ഹുറിയത്ത് നേതാക്കളുടെ ശിരച്ഛേദം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഈ സന്ദേശം വിവാദമുണ്ടാക്കിയിരുന്നു. സംഘടനയില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കി. എന്നാല്‍, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മൂസ വ്യക്തമാക്കി.

സംഘടന തന്നെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ താന്‍ അവരെയും പ്രതിനിധീകരിക്കുന്നില്ല. ഇനി സംഘടനയുമായി ഒരുതരത്തിലുമുള്ള ബന്ധമില്ലെന്നും സക്കീര്‍ പറഞ്ഞു. ഹുറിയത്ത് കോണ്‍ഫറന്‍സ് തലവന്‍ ഗീലാനിയ്‌ക്കെതിരെയോ മറ്റേതെങ്കിലും നേതാക്കള്‍ക്കെതിരെയോ അല്ല താന്‍ പ്രസ്താവന നടത്തിയത്. തന്റെ പ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ലെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിലപാടെടുത്തു. ഇസ്ലാമിനെതിരായ നിലപാടെടുക്കുന്ന വ്യക്തികള്‍ക്കെതിരെയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയ വിഷയമാണെന്നും മതപരമായ പോരാട്ടമല്ലെന്നും ഹുറിയത് നേതാക്കളുടെ നിലപാടെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹുറിയത് നേതാക്കളുടെ തലവെട്ടുമെന്ന് മൂസ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button