ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ലോകാരോഗ്യസംഘടനയുടെ ഗുഡ്വിൽ അംബാസഡർ ആകുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവർത്തിക്കുക. നേരത്തെ ഇന്ത്യയിലെ പോളിയോ നിർമാർജജന പ്രവർത്തനങ്ങൾക്കായി യുനിസെഫിന്റെ അംബാസഡറായിരുന്നു അമിതാഭ് ബച്ചൻ.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വൈറൽ ഹെപ്പറ്റൈറ്റിസ് മൂലം പ്രതിവർഷം നാല് ലക്ഷത്തിലേറെ പേർ മരിക്കുന്നുവെന്നാണ് കണക്ക്.
Post Your Comments