NattuvarthaLatest NewsNews

കുറുന്തോട്ടിക്കും വാതം: ആരോഗ്യ മന്ത്രിയുടെ നാട്ടിൽ പകർച്ചപനി പടരുന്നു

ബിനിൽ കണ്ണൂർ

കണ്ണൂർ•മട്ടന്നൂരിൽ വീണ്ടും പകർച്ചപനി പടരുന്നു ജനങ്ങൾ ആശങ്കയിൽ. ഡെങ്കിപനി ബാധിച്ച മൂന്നുപേരേ കൂടി കണ്ടെത്തി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കണ്ടെത്തി. ഇത് മൂന്നാം തവണയാണ് കൊതുകുലാർവകളെ മട്ടന്നൂരിൽ കണ്ടെത്തുന്നത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും കുട്ടികൾ പനിയേ തുടർന്ന്  മട്ടന്നൂർ ആരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ നേടി.

കഴിഞ്ഞ ദിവസം മലമ്പനിയ്ക്കുൾപ്പെടെ കാരണമാകുന്ന അനോഫിലിസ് കൊതുക് ലാർവകളെ കണ്ടെത്തിയിരുന്നു.ആരോഗ്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് യുവമോർച്ച നേതാവ് ബിജു ഏളക്കുഴി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button