കൊളംബോ: പഴയചായക്കച്ചവടത്തിന്റെ കഥ പറഞ്ഞും ലങ്കയിലെ തമിഴ് സമൂഹം ലോകത്തിനു സംഭാവന ചെയ്ത ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെയും തമിഴ്നാട് മുഖ്യമന്ത്രി എംജിആറിനെയും പരാമർശിച്ച് ശ്രീലങ്കൻ തമിഴ് ജനതയെ കൈയ്യിലെടുത്ത് മോദി മാജിക്. ഇന്ത്യൻ വംശജരായ തമിഴർ ഏറെയുള്ള മധ്യ പ്രവിശ്യയിലെ ഡിക്കോയയിലെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനും നിങ്ങളും തമ്മിൽ ഒരു ബന്ധമുണ്ട്. ചെറുപ്പത്തിൽ ഞാൻ ചായക്കച്ചവടക്കാരനായിരുന്നു. നിങ്ങൾ തേയില കൃഷി ചെയ്യുന്നു. നിങ്ങൾ വളർത്തിയെടുക്കുന്ന തേയില പ്രശസ്‌തമാണ്. എന്നാൽ അതിന് പിന്നിലെ അധ്വാനവും കഷ്ടപ്പാടുകളും ആരും അറിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിംഹളരും തമിഴരും ഒത്തുചേർന്ന് ഐക്യവും സൗഹാർദവും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വൈവിധ്യം ഏറ്റുമുട്ടലിലേക്കല്ല, ആഘോഷത്തിലേക്കാണു നമ്മെ കൊണ്ടെത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് കവി തിരുവള്ളുവരുടെ വാക്കുകൾ ഉദ്ധരിച്ചാണു മോദി പ്രസംഗം അവസാനിപ്പിച്ചത്.
Post Your Comments