Latest NewsKeralaNews

കേരളത്തിലെ അക്രമം: സിപിഎമ്മിനെതിരേ കേന്ദ്രമന്ത്രി

കോട്ടയം: കേരളത്തില്‍ സിപിഎം ഭരണത്തില്‍ നടക്കുന്ന ഗുണ്ടാരാജിനെതിരേ കേന്ദ്രമന്ത്രി. കേരളത്തില്‍ നടക്കുന്നത് ഭീകരതയും ഗുണ്ടാരാജുമാണെന്ന് കേന്ദ്ര ചെറുകിട വ്യവസായ സഹമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. കുമരകത്ത് വ്യാഴാഴ്ചയുണ്ടായ സി.പി.എം ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

എതിര്‍ക്കുന്നവരുടെ തലവെട്ടുന്ന സദ്ദാം ഹുസൈന്റെ രീതിയാണ് കേരളത്തില്‍ നടക്കുന്നത്. കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യവാഹക് ബിജു വെട്ടേറ്റു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമില്ല. ഇതിനെ കേവലം ക്രമാസമാധാന പ്രശ്‌നമായി ചുരുക്കി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button