
ദോഹ: ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് പാലേമാവ് സുലൈമാന്റെ മകന് ഷിഫാദ് സുലൈമാന്‍ (25) ആണ് മരിച്ചത്. ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്.
ഖത്തറിലെ വക്റ ആശുപത്രിയിലെ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു ഷിഹാദ്. മൃതദേഹം ഖത്തറില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്- സഫിയ, സഹോദരന്- ഷെഫിന്.
Post Your Comments