യു.പി: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ പോലീസ് സ്റ്റേഷനിൽ വച്ചാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.
പോലീസ് ഇവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയും ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവ് മുഖ്താരി ബീഗത്തിന്റെയും പേരില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ചെയ്യുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ടതടക്കമുള്ള കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയത്.
ഇവരുടെ വിവാഹം അഞ്ചുവര്‍ഷംമുന്‍പാണ് കഴിഞ്ഞത്. ആറുമാസം മുന്‍പായിരുന്നു മുത്തലാഖ് ചൊല്ലിയത്. നേരത്തെ മൂന്നുതവണ പോലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതിയുടെ ആത്മഹത്യശ്രമം.
Post Your Comments