Latest NewsKeralaNews

എം എം മണിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനു പോലീസ് ഭീഷണി: ദൃശ്യങ്ങൾ പുറത്ത് (video)

തൃശ്ശൂര്‍: വൈദ്യുതി മന്ത്രി എം.എം മണിക്കെതിരെ പരാതി നൽകിയ പൊതു പ്രവര്ത്തകന് പോലീസിന്റെ ഭീഷണി. മണിയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് മണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളത്തിനും കുടുംബത്തിനും ആണ് ഭീഷണി.വെള്ളിയാഴ്ച രാവിലെ ഇടുക്കിയില്‍ നിന്നാണെന്ന് പറഞ്ഞ് ചില പോലീസുകാര്‍ ജോര്‍ജ് വട്ടുകുളത്തിന്റെ തൃശ്ശൂരിലെ വീട്ടിലെത്തി ചില പേപ്പറില്‍ ഭാര്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഏതു പോലീസ് സ്റ്റേഷനിൽ നിന്നാണെന്നുപോലും ഇവർ വെളിപ്പെടുത്തിയില്ല.ഭാര്യ സമ്മതിക്കാതായതോടെ പതിനേഴ് വയസുള്ള തന്റെ മകനെ കൊണ്ട് അവർ ഒപ്പിടീക്കാൻ ശ്രമിച്ചെന്നും ജോർജ്ജ് പറഞ്ഞു. ജോർജ്ജ് വീട്ടിലില്ലാത്ത സമയത്താണ് സംഘം വീട്ടിലെത്തിയത്. പോലീസ് ജീപ്പ് വരുന്നതും പോലീസുകാരൻ വരുന്നതും എല്ലാം സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെയും സബ് കലക്ടർക്കെതിരെയും മാണി നടത്തിയ അശ്‌ളീല പരാമർശമുള്ള പ്രസംഗത്തിന്റെ പേരിൽ കേസെടുക്കണമെന്ന് ജോർജ്ജ് ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ചില പേപ്പറുമായി വന്ന് പോലീസുകാര്‍ നിര്‍ബന്ധിച്ച്‌ ഭാര്യയെയും മകനെയും കൊണ്ട് ഒപ്പിടീക്കാന്‍ ശ്രമിച്ചത്. സംഭവത്തിനെതിരെ ഐ ജിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് ജോർജ്ജ് പറഞ്ഞു.
വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button