Latest NewsKeralaNews

ബിജെപി പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതില്‍ ആഹ്ലാദപ്രകടനം : വീഡിയോ പുറത്തു വിട്ട് കുമ്മനം രാജശേഖരൻ

 

തിരുവനന്തപുരം: കണ്ണൂരിൽ ഇന്നലെ ആർഎസ്എസ് കാര്യകർത്താ ബിജുവിന്റെ കൊലപാതകത്തിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ആഹ്ലാദപ്രകടനം നടന്നതായി ആരോപണം. സോഷ്യൽ മീഡിയയിൽ പല സിപിഎം അനുഭാവികളും ആഹ്ലാദപോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്തു. ഇതിനിടെ കണ്ണൂരിൽ നടന്ന ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.ക്രൂരത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നും കുമ്മനം പറഞ്ഞു.

സി പി എമ്മിന്റെ അനുവാദമില്ലാതെ അപരിചിതർക്കു പോലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പ്രവേശനം ഇല്ല എന്നതാണ് നഗ്നമായ സത്യം. കണ്ണൂരിലെ ഇത്തരം ഗ്രാമങ്ങളിൽ ഒന്നായ പയ്യന്നൂരിലെ രാമന്തളിയിൽ സംഘടനാ പ്രവർത്തനം നടത്തി എന്നതാണ് ബിജുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം എന്നും കുമ്മനം പറഞ്ഞു.കേരളത്തില്‍ ജംഗിള്‍ രാജാണെന്നും  കുമ്മനം രാജശേഖരൻ ആരോപിച്ചു.പൊലീസ് സഹായത്തോടു കൂടി ബിജുവിനെ കൊലപാതകക്കേസുകളിൽ ഉൾപ്പെടെ സി പി എം പ്രതി സ്ഥാനത്തു നിർത്തി, പല കേസുകളിലും നിരപരാധിയാണെന്ന് കണ്ടു വെറുതെ വിട്ടു.

ധനരാജ് വധക്കേസിലും ബിജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചതാണെങ്കിലും സമ്മർദ്ദത്തിന്റെ പുറത്തു പോലീസ് അവസാനം 12 -ആം പ്രതിയാക്കുകയായിരുന്നു എന്നും  ബിജെപി സംസ്ഥാന  സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. കോടതി പോലീസ് സംരക്ഷണം അനുവദിച്ച ഒരാൾക്ക് എന്തുകൊണ്ട് പോലീസ് സംരക്ഷണം പിൻവലിച്ചു എന്നും കെ സുരേന്ദ്രൻ ചോദിച്ചു.പോലീസ് സംരക്ഷണം പിൻവലിച്ച ശേഷം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button