NewsIndia

സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്ത്; പിടിച്ചു നല്‍കുന്നവര്‍ക്ക് പാരിതോഷികം

ശ്രീനഗർ: സൈനിക ഉദ്യോഗസ്ഥൻ ഉമര്‍ ഫയാസിന്റെ ഘാതകരെന്ന് സംശയിക്കുന്ന മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഇഷ്ഫക് അഹമ്മദ് തോക്കര്‍, ഗയാസ് ഉല്‍ ഇസ് ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കോ, പിടിച്ചു നല്‍കുന്നവര്‍ക്കോ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ബത്പുരിയിലേക്ക് പോകുന്നതിനിടെയാണ് ഉമർ ഫയാസിനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button