
ആഗ്ര: ട്രംപിന്റെ വിജയം പ്രവചിച്ച ജ്യോതിഷി മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചു. തുടർന്ന് ഇത് തടയാനായി ശാന്തി യജ്ഞം എന്ന പേരില്‍ ആഗ്രയില്‍ ഒരുകൂട്ടം ജ്യോതിഷികളുടെ നേതൃത്വത്തില്‍ യാഗം നടത്തി. കിഴക്ക് നിന്ന് പടിഞ്ഞാര്‍ വരെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ചിത്രം വരച്ചിട്ടാണ് മൂന്നാം ലോകമഹായുദ്ധവും ഉണ്ടാകുമെന്ന് ജ്യോതിഷി പറഞ്ഞിരിക്കുന്നത്.
2017 സെപ്തംബര്‍ വരെ അമേരിക്കക്ക് ഗ്രഹനിലയില്‍ അനുകൂല സ്ഥിതിയല്ല ഉള്ളത്. ചൊവ്വയുടെ സ്വാധീനത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴുള്ളതെന്നും യാഗത്തിന് നേതൃത്വം നൽകിയ പ്രമോദ് ഗൗതം പറയുന്നു. കശ്മീരിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം തകർക്കുമെന്നും അതിനാല്‍ നക്ഷത്രങ്ങളെ പ്രസാദിപ്പിക്കുന്നതിനും യമുനയുടെ അനുഗ്രഹങ്ങള്‍ തേടുന്നതിനുമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ സമാധാനത്തിനുള്ള യാഗം സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments