ന്യൂഡല്‍ഹി: യുഎന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ശശി തരൂരിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള അവഗാഹം നേരത്തെ പ്രസിദ്ധമാണ്. യുഎന്നില്‍ സേവനം ചെയ്തിരുന്നപ്പോള്‍ തന്നെ അദ്ദേഹം മനോഹരമായ ഇംഗ്ലീഷില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങി എംപിയും കേന്ദ്രമന്ത്രിയുമായി പുതിയ റോളില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും അദ്ദേഹത്തിന്റെ ഭാഷാചാതുരിക്ക് കുറവൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞദിവസം അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി, സുനന്ദ പുഷ്‌കര്‍ വിഷയത്തില്‍ തനിക്കെതിരേ കൊണ്ടുവന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് തരൂര്‍ നടത്തിയ ട്വീറ്റില്‍ പ്രയോഗിച്ച ഒരു വാക്കിന്റെ അര്‍ത്ഥം തേടി അനേകം പേരാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ തെരഞ്ഞത്. ഒടുവില്‍ തരൂര്‍ പ്രയോഗിച്ച വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കിക്കൊണ്ട് ഡിക്ഷണറി അധികൃതര്‍ ട്വീറ്റ് ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്.
തനിക്കെതിരേയുള്ള വാര്‍ത്തയോട് പ്രതികരിച്ച ശശി തരൂര്‍ ട്വിറ്ററില്‍ ഉപയോഗിച്ച ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥമറിയാതെയാണ് നിരവധി പേര്‍ കുഴങ്ങിയത്. തുടര്‍ന്ന് അര്‍ത്ഥമറിയാനായി കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് ഗൂഗിളില്‍ തിരഞ്ഞത്.
ഒടുവില്‍ ഇത് ഓക്സ്ഫോര്‍ഡ് അധികൃതരുടെ ശ്രദ്ധയിലും പെടുകയായിരുന്നു. ആര്‍ക്കും മനസിലാകാത്ത കടുകട്ടി വാക്കിന്റെ അര്‍ഥം തേടി ഓക്സ്ഫോഡ് ഡിക്ഷണറിയുടെ സൈറ്റിലേക്കും നിരവധി അന്വേഷണങ്ങളെത്തി. ഒരു വാക്കിന്റെ അര്‍ഥമന്വേഷിച്ച് എത്തിയവരുടെ എണ്ണം കണ്ടാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറി ഞെട്ടിയത്. ഒടുവില്‍ ഇക്കാര്യം ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.
സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നെല്ലാമാണ് ‘ഫരാഗോയുടെ അര്‍ത്ഥം. ‘ഫരാഗോ’യുടെ അര്‍ത്ഥം അന്വേഷിച്ച് ഓക്സ്ഫോര്‍ഡിലെത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസം വന്‍തോതില്‍ വര്‍ധിച്ചുവെന്നും തന്റെ ഒരു ട്വീറ്റില്‍ ശശി തരൂര്‍ ഈ വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് ഇതുണ്ടായതെന്നുമായിരുന്നു ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ട്വീറ്റ്.
Post Your Comments