കാണ്‍പൂര്‍ : വിവാഹ വേദിയില്‍ തോക്കുമായി കാമുകി എത്തി. കാണ്‍പൂരിലെ ദേഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. കാമുകന്‍ മറ്റൊരു പെണ്ണിന് താലികെട്ടുന്നതിന് തൊട്ടു മുന്‍പ് വിവാഹ വേദിയില്‍ തോക്കുമായി കാമുകിയുടെ എത്തി. ഇതെന്റെ കാമുകനാണെന്നും തങ്ങള്‍ ക്ഷേത്രത്തില്‍ രഹസ്യമായി വിവാഹിതരായതായും കാമുകി വെളിപ്പെടുത്തി.
താലികെട്ടിന് തൊട്ടുമുന്‍പാണ് കാമുകി തോക്കുമായി രംഗപ്രവേശം ചെയ്തത്. തങ്ങളുടെ വിവാഹം അമ്പലത്തില്‍ വച്ച് നടത്തിയെന്നും കാമുകനൊപ്പം അല്ലാതെ ജീവിക്കില്ലെന്നും പറഞ്ഞു. മാത്രമല്ല കാമുകന്റെ കുഞ്ഞ് തന്റെ വയറ്റില്‍ വളരുന്നതായും യുവതി വെളിപ്പെടുത്തിയതോടെ ഇതെല്ലാം കാമുകന്‍ നിഷേധിച്ചു. ഇതോടെ കാമുകി തോക്കെടുത്ത് സ്വന്തം ദേഹത്ത് ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി.
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കാമുകന്റെ വിവാഹം മുടങ്ങുകയും ചെയ്തു. പോലീസ് മധ്യസ്ഥതയില്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനവും മറ്റ് വസ്തുക്കളും തിരികെ നല്‍കുകയും ചെയ്തു. ചതിയനായ കാമുകനൊപ്പം വിവാഹം കഴിക്കാനാവില്ല എന്നായിരുന്നു യുവതിയുടെ ഉറച്ച നിലപാട്. കാമുകന്‍ പരസ്യമായി രംഗത്തെത്തിയതോടെ വിവാഹബന്ധം പറ്റില്ലെന്ന് വരന്റെ വീട്ടുകാരും നിലപാടെടുത്തു.
Post Your Comments