Latest NewsKeralaNews

കാലവര്‍ഷം എപ്പോഴെന്ന്‍ വ്യക്തമായ സൂചന

തിരുവനന്തപുരം: അടുത്ത ഒരാഴ്ച ഇടിയോടു കൂടിയ മഴ സംസ്ഥാനത്തു ലഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മൂന്നുദിവസം കൂടി കഴിയുമ്പോൾ കാലവർഷം ആൻഡമാൻ നിക്കോബാറിലെത്തുമെന്നു പ്രതീക്ഷ.

സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാപകമായി മഴ ലഭിക്കുന്നുണ്ടെങ്കിലും ചില ജില്ലകളിൽ വേനൽമഴ പ്രതീക്ഷിച്ച പോലെ പെയ്തിട്ടില്ല. കാസർകോട്ട് 71% കുറവാണ്. മലപ്പുറം 51%, തൃശൂർ 47%, ആലപ്പുഴ 35% എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ വേനൽമഴയിലുള്ള കുറവ്.

ആൻഡമാനിൽ കാലവർഷം എത്തിയാൽ സ്ഥിതി അനുകൂലമാണെങ്കിൽ 10–12 ദിവസം കൊണ്ട് കേരളത്തിൽ എത്തണം. 13നു രാവിലെ വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ 45– 55 കിലോമീറ്റർ വരെ വേഗത്തിൽ പടിഞ്ഞാറൻ കാറ്റ് വീശുമെന്നതിനാൽ മീൻപിടിത്തക്കാർ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button