തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ആതിരപ്പിള്ളിയെക്കുറിച്ച് എന്തു പറഞ്ഞാലും വിവാദമാകുമെന്നും മന്ത്രി പറഞ്ഞു.
ആതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മുന്‍ നിലപാട്. ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി എന്നാണ് മന്ത്രിയുടെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
പദ്ധതിക്കെതിരെ ഇടതു മുന്നണിയില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐ ആദ്യം മുതലേ ആതിരപ്പള്ളി വിഷയത്തില്‍ എതിര്‍പ്പിലാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിയുടെ കാര്യത്തില്‍ വിരുദ്ധ ചേരിയിലാണ്.
Post Your Comments