മഹാരാഷ്ട്ര: രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരു ബൈക്ക് യാത്രക്കാരൻ കത്തിയെരിഞ്ഞു.ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും തെറിച്ച വീണെങ്കിലും ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടന്നയുടന്‍ തീപിടിച്ച ബൈക്കില്‍ നിന്ന് ദേഹത്തേക്ക് തീപടര്‍ന്നാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു. മഹാരാഷ്ടയിലെ ബീഡില്‍ ദേശീയപാതയിലാണ് സംഭവം. അപകടത്തിൽ പെട്ട് ബൈക്ക് യാത്രക്കാരൻ കത്തിയെരിയുമ്പോഴും കാല്‍നടക്കാരോ വാഹന യാത്രക്കാരോ സഹായത്തിനെത്തിയില്ല.
പകരം പലരും മൊബൈലിൽ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നു.ദുരന്തം മുഴുവന്‍ വീഡിയോയില്‍ ഷൂട്ട് ചെയ്ത ഒരാളിന്റെ വീഡിയോയിലൂടെയാണ് സംഭവവം പുറം ലോകമറിഞ്ഞത്. എന്നാൽ കത്തിയെരിഞ്ഞ ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിന്റെ നമ്പർ പ്ളേറ്റ് പോലും കത്തിയെരിഞ്ഞിരുന്നു. തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികരിലാരെങ്കിലും ആല്‍ക്കഹോള്‍ കൈവശം വെച്ചതാണോ അപകടത്തിന് കാരണമായതെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
shocking content may disturb to viewer
video courtesy: NDTV
Post Your Comments