ദുബായ്: ദുബായിൽ പത്തിലധികം ഡ്രൈവിങ് ടെസ്റ്റുകളിൽ തോൽക്കുന്നവർക്ക് ആറുമാസത്തെ വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ആറുമാസം കഴിഞ്ഞ് മാത്രമേ സ്വീകരിക്കൂ. അഞ്ചുതവണയിൽ കൂടുതൽ ടെസ്റ്റിൽ തോൽക്കുന്നവർക്കു കഴിഞ്ഞവർഷം മുതൽ ആവിഷ്കരിച്ച പരിശീലന സംവിധാനം നിലനിർത്തിക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുക.
ഡ്രൈവിങ് ടെസ്റ്റിലെ തുടർച്ചയായ പരാജയം പഠിതാക്കളുടെ ഉൾഭയവും വെപ്രാളവും കൊണ്ടാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് ആറുമാസം ഡ്രൈവിങ് ക്ലാസുകളോ പരീക്ഷകളോ ഇല്ലാതെ വിശ്രമം നൽകാനാണ് പുതിയ നിയമം. ഇതിനായി ഈമാസം മുതൽ ഡ്രൈവിങ് സ്കൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറിൽ ഈ വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്. വിശ്രമത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തുന്നതിലൂടെ ഉൾഭയവും വെപ്രാളവും അകലുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments