Life Style

ജനനത്തീയതി പ്രകാരം ഇവ സൂക്ഷിയ്ക്കൂ; സമ്പത്തും ഐശ്വര്യവും ഉണ്ടാകും

ജനനത്തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്. ജനനത്തീയതിയനുസരിച്ച് നിങ്ങള്‍ക്കു ഭാഗ്യം നല്‍കുന്ന വസ്തുക്കള്‍ ഏതെല്ലാമാണെന്ന് നോക്കാം. രണ്ടക്ക നമ്പറില്‍ ജനിച്ചവരെങ്കില്‍ അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയാണ് കണക്കാക്കേണ്ടത്.

10, 19, 28 തീയതികളില്‍ ജനിച്ചവരാണെ ങ്കില്‍ 1 ആയി സംഖ്യയെടുക്കാം. ഇവര്‍ മരം കൊണ്ടുള്ള ഓടക്കുഴല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. 2, 11. 29 തീയതികളില്‍ ജനിച്ചവരുടെ സംഘ്യ 2 ആണ്. ഇത്തരക്കാര്‍ വെളുത്ത നിറത്തിലെ ഷോപീസ് വടക്കുതെക്കു ഭാഗത്തായി സൂക്ഷിയ്ക്കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും. 3, 12, 21, 30 എന്നീ ദിവസങ്ങളിൽ ജനിച്ചവർക്ക് 3 ആണ് സംഘ്യ. ഇവർ ഒരു രുദ്രാക്ഷമാല വീടിന്റെ വടക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്.

4, 13, 22 തീയതികളിലാണ് ജനനമെങ്കില്‍ 4 ആണ് സംഖ്യയായി എടുക്കേണ്ടത്. പൊട്ടാത്ത ഒരു കഷ്ണം ഗ്ലാസ് തെക്കു പടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരും. 5, 14, 23 തീയതികളിലാണ് ജനനമെങ്കില്‍ 5 ആണ് ജന്മസംഖ്യ. കുബേരന്‍, ലക്ഷ്മീദേവി എന്നിവരുടെ ഒരുമിച്ചുള്ളതോ വെവ്വേറെയുള്ളതോ ആയ ചിത്രങ്ങള്‍ വീടിന്റെ വടക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

6, 15, 24 തീയതികളിലാണ് ജനനമെങ്കില്‍ 6 ആണ് സംഘ്യ. ഇവർക്ക് വീടിന്റെ തെക്കുകിഴക്കു ദിശയിലായി ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും. 7, 16,. 25 തീയതികളിലാണ് ജനനമെങ്കില്‍ 7 ആണ് സംഖ്യയായി എടുക്കേണ്ടത്. ഇവർ ഇരുണ്ട ബ്രൗണ്‍ നിറമുള്ള രുദ്രാക്ഷം തെക്കുകിഴക്കു ദിശയില്‍ സൂക്ഷിക്കണം. 8, 17, 267 തീയതികളാണ് ജനനമെങ്കില്‍ സംഖ്യ 8 ആണ്. ഇവര്‍ കറുത്ത ക്രിസ്റ്റല്‍ വീടിന്റെ തെക്കുദിശയില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്. 9, 18, 27 തീയതികളില്‍ ജനിച്ചവരുടെ സംഘ്യ 9 ആണ്. ഇവർ ചെറിയ രണ്ടു പിരമിഡുകള്‍ തെക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button