ലക്‌നൗ: രാജ്യത്തിന്റെ ചരിത്രസത്യങ്ങളെ സംരക്ഷിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അവയുടെ ഭൂപ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്. മഹാ റാണപ്രതാപ് സിംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, വികെ സിംഗ്, ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം യഥാര്‍ത്ഥ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കഴിഞ്ഞാല്‍ എെഎസ് പോലുള്ള സംഘടനകളോടുള്ള ഭീതി നഷ്ടപെടുമെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ രാജാക്കന്മാരായിരുന്ന അക്ബര്‍, ബാബര്‍, ബീര്‍ബല്‍ പോലുള്ളവര്‍ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയവരാണ്. അവർക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. ഇത് ജനങ്ങൾ തിരിച്ചറിയുന്ന നിമിഷം രാജ്യം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകും. മഹാ റാണപ്രതാപ്, ഛത്രപതി ശിവജി, ഗുരു ഗോവിന്ദ് സിംഗ് എന്നവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ നായകന്മാരെന്നും യുവാക്കൾ മാതിർകയാക്കേണ്ടത് അവരെയാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി
Post Your Comments