കാണ്‍പുര്‍ : ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ വലിയ ലക്ഷ്യം യുവതാരം ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മറികടന്നു. 57 പന്തില്‍ 96 റണ്‍സ് അടിച്ചെടുത്താണ് ശ്രേയസ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. കരുണ്‍ നായര്‍(30), പാറ്റ് കുമ്മിന്‍സ് (24) എന്നിവര്‍ ചെറിയ സംഭാവന നല്കി.
സ്കോര്‍ : ഗുജറാത്ത്20 ഓവറില്‍ അഞ്ചിന് 195. ഡല്‍ഹി20 ഓവറില്‍ എട്ടിന് 197. ഡല്‍ഹിക്ക് രണ്ടു വിക്കറ്റ് ജയം. 15 ഫോറും രണ്ടും സിക്സും അടങ്ങുന്നതാണ് ശ്രേയസ്സിന്റെ ഇന്നിങ്സ്.
25 പന്തില്‍ 34 റണ്‍സുമായി ഇഷാന് കിഷന് അടിച്ചു കളിച്ചെങ്കിലും ഓപ്പണിങ് പങ്കാളി ഡ്വെയ്ന്‍ സ്മിത്തും (എട്ട്) ക്യാപ്റ്റന്‍ സുരേഷ് റെയ്നയും (ആറ്) പെട്ടെന്നു മടങ്ങി. ഏഴാം ഓവറില്‍ ഇഷാനും പുറത്താകുമ്പോള്‍ 56 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ ഫിഞ്ചും കാര്‍ത്തികും പിരിഞ്ഞത് പതിനേഴാം ഓവറില്‍. ഒന്‍പതാം ഓവറില്‍ അമിത് മിശ്രയെ തുടരെ രണ്ടു സിക്സിനു പറത്തിയാണ് ഫിഞ്ച് തുടക്കമിട്ടത്. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന്റെ ബാറ്റിങിലാണ് ഗുജറാത്ത് മികച്ച സ്കോറിലെത്തിയത്. 39 പന്തില്‍ 69 റണ്‍സടിച്ച ഫിഞ്ചും 28 പന്തില്‍ 40 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 92 റണ്‍സാണ് ഗുജറാത്തിന് അടിത്തറയിട്ടു.
Post Your Comments