ബെയ്ജിങ്: കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ കുഞ്ഞിനെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ച് ആറാം ക്ലാസുകാരി. ചൈനയിലെ ഷിന്ഷിയാങ്ങില് മെയ് 9നാണ് സംഭവം. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അപകടം നടക്കുമ്പോൾ വീഡിയോയും സെൽഫിയും മറ്റും എടുക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഇടയിൽ ഇടയിൽ നിന്നും താരമാകുകയാണ് ഈ പെൺകുട്ടി.
ചെന്‍ കേയു എന്ന ആറാംക്ലാസ്സുകാരി പെണ്‍കുട്ടി സഹപാഠികള്‍ക്കൊപ്പം തെരുവിലൂടെ നടന്നു പോകുമ്പോഴാണ് കുട്ടി താഴേക്ക് വീഴുന്നത് കാണുന്നത്. കൈ നീട്ടി കെട്ടിടത്തിന് തൊട്ടു താഴേയ്ക്ക് അവള് നീങ്ങിയെങ്കിലും തൊട്ടപ്പുറത്തായി കൈക്കുഞ്ഞ് വഴിയില്‍ വീഴുകയായിരുന്നു. പെൺകുട്ടി ഉടനെ കുഞ്ഞിനെ എടുക്കുന്നതും ഈ വീഡിയോയിൽ കാണാം. വീഴ്ച്ചയില്‍ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
https://youtu.be/oiWpN-4fKus
Post Your Comments